പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും അക്ഷയ വളാഞ്ചേരിയും സംയുക്തമായി മുൻസിപ്പൽ തല പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു. കഞ്ഞിപ്പുര അൽ – ഹനീഫിയ്യ മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ 1,32,33 ഡിവിഷനുകളിൽ ഉള്ള പെൻഷൻ ഗുണഭോക്താകൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും മസ്റ്ററിoഗ് ക്യാമ്പയിന് നടക്കും. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ആബിദമൻസൂർ, റസീന മാലിക്ക് തുടങ്ങിയവർ നേതൃത്തം നൽകി.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്ഷന് എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്നവർക്കുമാണ് മസ്റ്ററിംഗ് നടത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here