പെൻഷൻകാർ മസ്റ്ററിങ് ചെയ്യണം
മലപ്പുറം: ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ നവംബറിലും ട്രഷറി മുഖേന നേരിട്ടോ മണിയോർഡർ മുഖേനെയോ പെൻഷൻ കൈപ്പറ്റുന്നവർ ഡിസംബർ 31നകവും അടുത്ത ട്രഷറിയിൽ മസ്റ്ററിങ‌്ചെയ്യണം. ട്രഷറിയിലെത്താൻ ബുദ്ധിമുട്ടുള്ളവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. മസ്റ്ററിങ്ങിന് വരുമ്പോൾ പെൻഷൻ ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. വീഴ്ചവരുത്തുന്നവരുടെ പെൻഷൻ ജനുവരിമുതൽ മുടങ്ങുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here