HomeNewsGeneralവളാഞ്ചേരിയിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

വളാഞ്ചേരിയിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

ksrtc

വളാഞ്ചേരിയിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

വളാഞ്ചേരി: നഗരം കേന്ദ്രീകരിച്ച് വിവിധ ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഉൾനാടൻ മേഖലകളിലേക്കു കെഎസ്ആർടിസി മിനിബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇരിമ്പിളിയം, എടയൂർ, പുറമണ്ണൂർ, അഞ്ചുമൂല, പുലാമന്തോൾ, മൂർക്കനാട്, നെടുങ്ങോട്ടൂർ, കാർത്തല, ആതവനാട്, എടച്ചലം ഭാഗങ്ങളിലേക്കാണ് സർക്കാർവക കുട്ടിബസുകൾ ഓടിക്കണമെന്ന ആവശ്യം ഗ്രാമീണർ ഉന്നയിക്കുന്നത്. വളാഞ്ചേരി–പെരിന്തൽമണ്ണ റൂട്ടിൽ നിലവിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. മുൻപുണ്ടായിരുന്നതിലും കുറവ് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇവ ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!