HomeNewsAnimalsഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ

ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ

irimbiliyam-bear

ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ തൂതപ്പുഴയോരത്തെ പണിക്കർകടവിലെ പറമ്പിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വിദഗ്ധസംഘം പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ചത്.
irimbiliyam-bear
നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വണ്ടൂർ റേഞ്ചിലെ സജീഷ്, ബിജിൽ, ഉണ്ണികൃഷ്ണൻ, നാസർ താമരശ്ശേരി എന്നിവരാണ് സ്ഥലത്തെത്തിയത്. പണിക്കർകടവിൽ കുളിക്കാനെത്തിയ താഴത്തേതിൽ സുകുമാരനാണ് കരടിയെ കണ്ടെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാരോട് പറഞ്ഞത്. വനംവകുപ്പുദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ പ്രദേശവാസികൾ ആശ്വാസത്തിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!