HomeNewsProtestനാട്ടുകാർ രംഗത്തിറങ്ങി, പേരശ്ശനൂർ മോസ്കോ–ചെനക്കപ്പറമ്പ് കോളനി റോഡ് യാത്രാ യോഗ്യമായി

നാട്ടുകാർ രംഗത്തിറങ്ങി, പേരശ്ശനൂർ മോസ്കോ–ചെനക്കപ്പറമ്പ് കോളനി റോഡ് യാത്രാ യോഗ്യമായി

perassanur-chenakalpadi

നാട്ടുകാർ രംഗത്തിറങ്ങി, പേരശ്ശനൂർ മോസ്കോ–ചെനക്കപ്പറമ്പ് കോളനി റോഡ് യാത്രാ യോഗ്യമായി

കുറ്റിപ്പുറം: അധികൃതർ അവഗണിച്ചു; ചെനക്കപ്പറമ്പ് കോളനി റോഡ് നാട്ടുകാർ നന്നാക്കി. കുറ്റിപ്പുറം പഞ്ചായത്തിലെ 11–ാം വാർഡിൽ ഉൾപ്പെട്ട ഈ നാട്ടുപാത തകർന്നിട്ട് കാലം ഏറെയായിരുന്നു. ബൈക്കുകൾക്കു പോലും കടന്നുപോകാൻ പറ്റാത്തവിധം നിരത്ത് തകർന്നിരുന്നു.

ഇരുനൂറിലധികം കുടുംബങ്ങളുടെ വഴിയാണിത്. ബന്ധപ്പെട്ടവർ ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കാതിരുന്നതിനാൽ നാട്ടുകാർ തന്നെ രംഗത്തിറങ്ങി നവീകരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റിട്ട് നന്നാക്കാൻ പ്രദേശവാസികൾ മുഴുവൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. ശ്രമദാനം വഴിയും പണം സമാഹരിച്ചും നിരത്തു നവീകരണം ഭേദപ്പെട്ട രീതിയിൽ തന്നെ നടത്താനും അവർക്കായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!