HomeNewsPoliticsപരിസ്ഥിതിക്കാര്‍ പറഞ്ഞിട്ടുപോയാല്‍ മതിയെന്ന് നാട്ടുകാര്‍; തടയാന്‍ പോലീസും തടസപ്പെടുത്താന്‍ ഇടതുപക്ഷവും

പരിസ്ഥിതിക്കാര്‍ പറഞ്ഞിട്ടുപോയാല്‍ മതിയെന്ന് നാട്ടുകാര്‍; തടയാന്‍ പോലീസും തടസപ്പെടുത്താന്‍ ഇടതുപക്ഷവും

tanur

പരിസ്ഥിതിക്കാര്‍ പറഞ്ഞിട്ടുപോയാല്‍ മതിയെന്ന് നാട്ടുകാര്‍; തടയാന്‍ പോലീസും തടസപ്പെടുത്താന്‍ ഇടതുപക്ഷവും

താനൂര്‍: പരിസ്ഥിതി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരായ പ്രതിഷേധം തടയാനുള്ള പോലീസ്, ഇടതുമുന്നണി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പരിസ്ഥിതിയെ തകര്‍ക്കുന്നവര്‍ക്കു വോട്ടുചെയ്യരുതെന്ന സന്ദേശവുമായുള്ള പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ വെള്ളിയാഴ്ച വൈകുന്നേരം താനൂരില്‍ അക്രമമുണ്ടായിരുന്നു. പി.വി അന്‍വറിനെതിരെ പ്രസംഗിച്ചതിന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി ഷാജി, കേരള നദീസംരക്ഷണസമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവര്‍ത്തകന്‍ അബ്ദുല്‍മജീദ് മൊല്ലഞ്ചേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നോട്ടീസുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
tanur
പരിസ്ഥിതി സംരക്ഷയാത്ര തൃത്താലയില്‍ സമാപിച്ചതോടെയാണ് താനൂരിലെ നാട്ടുകാര്‍ അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പാതിവഴി നിര്‍ത്തിയ പ്രസംഗം തുടരാന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ വീണ്ടും താനൂരിലേക്കു ക്ഷണിച്ചത്. അക്രമം നേരിട്ട താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് ഇന്നലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രസംഗം തുടങ്ങിയതോടെ തടയാനായി സി.ഐ സിദ്ദിഖിന്റെയും എസ്.ഐ സുമേഷ് സുധാകറിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം കുതിച്ചെത്തി. ഒരു കാരണവശാലും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൈക്ക് പെര്‍മിഷന്‍ കാണിച്ചിട്ടും വഴങ്ങിയില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി ഷാജിയെ താനൂര്‍ സി.ഐ അസഭ്യം വിളിച്ചതും പിടിച്ചുതള്ളിയതും സംഘര്‍ഷാവസ്ഥക്കിടയാക്കി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ അവസരം കൊടുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. പരിസ്ഥിതി സംരക്ഷണയാത്രയുടെ നോട്ടീസുകളും വിതരണം ചെയ്തു. ഇതിനിടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ലോറിയില്‍ വലിയ ശബ്ദസംവിധാനത്തോടെയെത്തിച്ചു പ്രസംഗം തടസപ്പെടുത്താനും ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ക്കൊപ്പം യു.ഡി.എഫ് പ്രവര്‍ത്തകരും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കി.
tanur
തടസം തുടര്‍ന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗം താനൂര്‍ ജംങ്ഷനിലേക്കു മാറ്റി. പശ്ചിമഘട്ടസംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ച ഗുണ്ടാസംഘത്തെ അറസ്റ്റു ചെയ്യാതെ പോലീസ് അവര്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നും കുറ്റവാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ടി.വി രാജന്‍ ആധ്യക്ഷം വഹിച്ചു. കെ.വി ഷാജി, അബ്ദുല്‍മജീദ് മൊല്ലഞ്ചേരി, പി.കെ രമാദേവി, ഗഫൂര്‍ പൂവത്തിങ്കല്‍, പി.എച്ച് താഹ, മൊയ്തു കണ്ണങ്കോടന്‍, കെ. എ ഷുക്കൂര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!