HomeNewsIncidentsകുരിയാട് ദേശീയപാതയിൽ ടാങ്കർ ലോറിയിൽനിന്ന‌് ആസിഡ് ചോർന്നത് ഭീതിപടർത്തി

കുരിയാട് ദേശീയപാതയിൽ ടാങ്കർ ലോറിയിൽനിന്ന‌് ആസിഡ് ചോർന്നത് ഭീതിപടർത്തി

kooriyad-acid-tanker

കുരിയാട് ദേശീയപാതയിൽ ടാങ്കർ ലോറിയിൽനിന്ന‌് ആസിഡ് ചോർന്നത് ഭീതിപടർത്തി

തിരൂരങ്ങാടി: വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ലോറിയിൽ നിന്ന് ദേശീയപാത എ.ആർ നഗർ കൊളപ്പുറത്ത് വെച്ച് ആഡിസ് ചോർന്നു. ചൊവ്വാഴ്ച രാത്രി ഒന്നര മണിക്ക് ആസിഡ് ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും നാട്ടുകാരുടെ സഹായം തേടുകയും ഉടൻ കൊളപ്പുറം ട്രോമോ കെയർ പ്രവർത്തകർ വാഹനം ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സുരക്ഷിത സ്ഥലമായ കൂരിയാട് വയലിലേക്ക് ഇറക്കി നിർത്തുകയായിരുന്നു.കർണാടക–- ഗോവ അതിർത്തിയായ കാർവാറിൽനിന്ന‌് കൊച്ചിയിലെ ഫാക്ടറിയിലേക്ക് വരികയായിരുന്നു ലോറി. ബാത്ത് റൂം ലോഷനുകൾ നിർമിക്കാനാണ് ആസിഡ് കൊണ്ടുവന്നത്.
kooriyad-acid-tanker
ചൊവ്വാഴ്ച രാവിലെയോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ വന്നത്. മലപ്പുറത്തുനിന്ന‌് എത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഇടവിട്ട് വെള്ളമടിച്ച് ടാങ്കർ തണുപ്പിച്ചു. കൊച്ചിയിൽനിന്ന‌് മറ്റൊരു ടാങ്കറെത്തി മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. സമീപ പ്രദേശത്തെ അങ്ങാടികളിൽനിന്ന‌് വാങ്ങിയ വാട്ടർ ടാങ്കുകളിലേക്കാണ് ആസിഡ് മാറ്റുന്നത്. ഇത് രാത്രിവരെ തുടർന്നാലെ പൂർത്തീകരിക്കുകയുള്ളൂ.
kooriyad-acid-tanker
അതിനിടെ ടാങ്കർ മാറ്റാൻ വൈകുന്നതിലും ആസിഡ് പാടത്ത് ഉപേക്ഷിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചും നാട്ടുകാർ പ്രതിഷേധമുയർത്തി. ആസിഡിന്റെ ദുർഗന്ധം ജനങ്ങളിൽ ആശങ്കയുമുണ്ടാക്കി. ഡെപ്യൂട്ടി കലക്ടർ പി പി ജയരാജൻ, തിരൂരങ്ങാടി തഹസിൽദാർ ഐ എ സുരേഷ്, അഡീഷണൽ തഹസിൽദാർ ജാഫറലി, വേങ്ങര അഡീഷണൽ എസ്ഐ അബൂബക്കർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!