HomeNewsInitiativesദീർഘദൂര ബസുകൾ ഓടിയില്ല; വളാഞ്ചേരിയിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വാടകയ്ക്കെടുത്ത് കയറ്റിവിട്ടു

ദീർഘദൂര ബസുകൾ ഓടിയില്ല; വളാഞ്ചേരിയിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വാടകയ്ക്കെടുത്ത് കയറ്റിവിട്ടു

valanchery-bus

ദീർഘദൂര ബസുകൾ ഓടിയില്ല; വളാഞ്ചേരിയിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വാടകയ്ക്കെടുത്ത് കയറ്റിവിട്ടു

വളാഞ്ചേരി: കനത്ത മഴയും വെള്ളപൊക്കവും മൂലം ദേശീയപാത, സംസ്ഥാന പാത തുടങ്ങിയ പ്രധാന പാതകളിൽ വെള്ളം കയറിയതിനെതുടർന്ന് വളാഞ്ചേരി വഴി പോകേണ്ട ദീർഘദൂര സ്വകാര്യ ബസുകൾ ഒന്നും തന്നെ ഓടിയില്ല. തൃശൂർ-കോശിക്കോട് റൂട്ടിൽ വല്ലപ്പോഴും ചില കെ.എസ്.ആർ.ട്ടി.സി ബസുകൾ വരുമെങ്കിലും വൈകുന്നേരത്തോടെ അതും നിലച്ചു. നാട്ടിൻപുറത്തെ ബസുകൾ എല്ലാം ഒരുവിധം ഓടുകയും ചെയ്തു.
valanchery-bus
മഴക്കെടുതി മൂലം തുടർച്ചയായ അവധി കൊടുക്കേണ്ടി വന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി മുതൽ ഓണാവധി നൽകി. ഇതേതുടർന്ന് വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പ്രൊഫഷണൽ കോളേജുകളിലടക്കം പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരും അടക്കമുള്ളവർ നാട്ടിൽ പോകാൻ ടൌണിൽ എത്തിയപ്പോഴാണ് ബസുകൾ ഇല്ലെന്ന വസ്തുത മനസിലാക്കുന്നത്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും ലഭിക്കാതെ വന്ന അവസ്ഥയിലാണ് വളാഞ്ചേരി കൂട്ടായ്മയിലെ അംഗങ്ങൾ ഇടപെട്ട് നാല് ടൂറിസ്റ്റ് ബസ് അടക്കമുള്ള സ്വകാര്യ ബസുകൾ വടകയ്ക്കെടുത്ത് കോഴിക്കോട്ടെക്കും മറ്റും ആളുകളെ കയറ്റിവിട്ടു. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ പോലീസും ആളുകളെ സഹായിക്കാൻ സ്ഥലത്തെത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!