HomeNewsInitiativesReliefപ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് മാർക്കറ്റ് തുടങ്ങി

പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് മാർക്കറ്റ് തുടങ്ങി

peoples market

പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് മാർക്കറ്റ് തുടങ്ങി

പോത്തുകല്ല്: പ്രളയ ബാധിതരെ സഹായിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ സംവിധാനിച്ച പീപ്പിൾസ് ഫ്രീ സൂപ്പർ മാർക്കറ്റ് നിലമ്പൂർ പോത്തുകല്ലിൽ പ്രവർത്തനമാരംഭിച്ചു. പട്ടികജാതി-വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന അസിസ്റ്റന്റ്. അമീർ പി.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
bright-Academy
പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടർ ജഅഫർ മാലിക്ക്, അസി. കലക്ടർ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർ, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് പറയട്ട, വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായി, പഞ്ചായത്ത് മെമ്പർ സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു.
peoples market
പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും, എം.ഐ അനസ് മൻസൂർ നന്ദിയും പറഞ്ഞു. പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനായി പീപ്പിൾസ് ഫൗണ്ടേഷൻ ശേഖരിച്ച സാധനസാമഗ്രികളാണ് ഈ മാർക്കറ്റിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ടോക്കൻ നൽകിയ കുടുംബംങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. ഏറ്റവും അർഹരായവർക്ക് പരമാവധി സഹായം എത്തിക്കുകയാണ് മാർക്കറ്റിന്റെ ലക്ഷ്യം. ഈ മാർക്കറ്റിലൂടെ സാധനങ്ങൾ നൽകി സഹകരിക്കാൻ താല്പര്യമുള്ളവർ 9946318054, 9947505558 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!