HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ കുറ്റിക്കുരുമുളക് വിതരണോദ്ഘാടനം നടത്തി

വളാഞ്ചേരി നഗരസഭയിൽ കുറ്റിക്കുരുമുളക് വിതരണോദ്ഘാടനം നടത്തി

pepper-valanchery

വളാഞ്ചേരി നഗരസഭയിൽ കുറ്റിക്കുരുമുളക് വിതരണോദ്ഘാടനം നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന കുറ്റിക്കുരുമുളക് വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവഹിച്ചു. ഉയരത്തിൽ പടരാതെ, ചട്ടിയിൽ വീട്ടുമുറ്റത്തോ ടെറസിലോ വയ്ക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഗ്രാഫ്റ്റ് ചെയ്ത 5 തൈകളാണ് ഗുണഭോക്തൃവിഹിതം അടച്ച ഒരു ഗുണഭോക്താവിന് നൽകുന്നത്.
pepper-valanchery
നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, കൗൺസിലർമാരായ ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, യു.മുജീബ് റഹ്മാൻ, പി.പി ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ജ്യോതി ,സി.എച്ച് സുബൈദ, കൃഷി ഓഫീസർ മൃദുൽ വിനോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!