HomeNewsArtsഎസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗലയം; പേരശ്ശനൂർ ശാഖ ഓവറോൾ വിജയികൾ

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗലയം; പേരശ്ശനൂർ ശാഖ ഓവറോൾ വിജയികൾ

skssf-sargalayam

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗലയം; പേരശ്ശനൂർ ശാഖ ഓവറോൾ വിജയികൾ

കുറ്റിപ്പുറം: എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗത്തിൽ പേരശ്ശനൂർ ശാഖ ഓവറോൾ ട്രോഫി നേടി. കഴുത്തല്ലൂർ, പൈങ്കണ്ണൂർ ശാഖകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 32 കലാ-സാഹിത്യ ഇനങ്ങളിൽ 150 പ്രതിഭകൾ മാറ്റുരച്ചു. പെരുമ്പറമ്പ് മൂടാൽ ശാഖയിലെ അബ്ദുള്ള ഫാദിൽ കലാപ്രതിഭയായി.
skssf-sargalayam
എടച്ചലം ഷംസുൽ ഉദാ മദ്രസയിൽ നടന്ന സർഗലയം എസ്‌.വൈ.എസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ വി വീരാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി പേരശ്ശന്നൂർ അധ്യക്ഷത വഹിച്ചു. സെയ്തലവി ഹാജി എടച്ചലം, വീരാൻകുട്ടി അൻവരി പൈങ്കണ്ണൂർ, അജ്മൽ മൂടാൽ, പി സി മുഹമ്മദ് ഹാജി, പി പി കുഞ്ഞാവുട്ടി, അബ്ദുല്ല ഹുദവി എടച്ചലം എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!