പെരിന്തൽമണ്ണ-കൊയിലാണ്ടി കെഎസ്ആർടിസി ടൗൺ ടു ടൗൺ ഇന്നുമുതൽ
പെരിന്തൽമണ്ണ: യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി കെഎസ്ആർടിസി തിങ്കളാഴ്ചമുതൽ പെരിന്തൽമണ്ണ-കൊയിലാണ്ടി റൂട്ടിൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കും. പെരിന്തൽമണ്ണ–– താമരശേരി–-കൊയിലാണ്ടി റൂട്ടിലാണ് സർവീസ‌്. തിരൂർക്കാട്, മഞ്ചേരി, അരീക്കോട്, മുക്കം, താമരശേരിവഴി കൊയിലാണ്ടിയിലേക്കും തിരിച്ചുമാണ് സർവീസുകൾ. പെരിന്തൽമണ്ണ, താമരശേരി ഡിപ്പോകളിൽനിന്നും ഏഴുവീതം ഷെഡ്യൂളുകളാണ് തുടങ്ങുന്നത്.
സമയവിവരം–
പെരിന്തൽമണ്ണയിൽനിന്നും കൊയിലാണ്ടിയിലേക്ക്: രാവിലെ ഏഴുമുതൽ വൈകിട്ട‌് അഞ്ചുവരെ ഓരോ അരമണിക്കൂറിലും.
കൊയിലാണ്ടിയിൽനിന്നും പെരിന്തൽമണ്ണയിലേക്ക്: രാവിലെ എഴുമുതൽ രാത്രി എട്ടരവരെ ഓരോ അരമണിക്കൂറിലും.
പെരിന്തൽമണ്ണ–-താമരശേരി: വൈകിട്ട‌് അഞ്ചരമുതൽ രാത്രി എട്ടരവരെ ഓരോ അരമണിക്കൂറിലും.
സ‌്റ്റോപ്പുകൾ:
കൊയിലാണ്ടി, ഉള്ളിയേരി, ബാലുശേരി, പുനൂർ, താമരശേരി, ഓമശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ.
അഭ്യർഥിച്ചാൽ നിർത്തുന്ന സ‌്റ്റോപ്പുകൾ: ബാലുശേരിമുക്ക്, കൂടത്തായി ബസാർ, ഓമശേരി നെല്ലിക്കാപറമ്പ്, വാലില്ലാപ്പുഴ, അഗസ്ത്യ മൂഴി, നെല്ലിക്കാപറമ്പ്, കുട്ടൂളി, പത്തനാപുരം, കാവനൂർ, ചെങ്ങര, നെല്ലിപറമ്പ്, ആനക്കയം, തിരൂർക്കാട്, അങ്ങാടിപ്പുറം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ, പെരിന്തൽമണ്ണ ബൈപാസ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here