HomeNewsCrimeCyberസെക്സ് ചാറ്റിങ്‌ നടത്തി ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

സെക്സ് ചാറ്റിങ്‌ നടത്തി ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

sex-chat-fraud

സെക്സ് ചാറ്റിങ്‌ നടത്തി ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

മലപ്പുറം: സെക്സ് ചാറ്റിങ്‌ പരസ്യം നൽകി ആവശ്യക്കാരെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് പണം തട്ടിയ പ്രതിയെ അറസ്റ്റുചെയ്‌തു. പെരിന്തൽമണ്ണ കുന്നക്കാവ് അബ്ദുൾ സമദ് പറക്കൽ (26) ആണ്‌ വ്യാഴാഴ്ച മങ്കടയിൽനിന്ന് പൊലീസ് പിടിയിലായത്‌. ലൊക്കാന്റോ ഫ്രീ ക്ലാസിഫൈഡ്‌സ്‌ സൈറ്റിൽ സ്ത്രീകളുടെ പേരില്‍ സെക്സ് ചാറ്റിന് പരസ്യം നൽകി പണം ആവശ്യപ്പെട്ട്‌ ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചശേഷം നമ്പർ ബ്ലോക്ക് ചെയ്താണ് തട്ടിപ്പ്.
sex-chat-fraud
2018 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെ പത്തൊന്‍പത് ലക്ഷം രൂപ പ്രതി തട്ടിയതായി പൊലീസ് പറയുന്നു. വീഡിയോ കോൾ 1500, വോയിസ് 1000, ചാറ്റിങ് 500 രൂപ എന്നിങ്ങനെയാണ് പരസ്യം നൽകിയിരുന്നത്. ആവശ്യക്കാർ ഡെമോ ചാറ്റിങ്ങിനുള്ള തുക 400 രൂപ അടച്ചതിന്റെ ബാങ്ക് വിവരം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. പിന്നീട് മറ്റൊരു നമ്പറിൽനിന്ന് സ്ത്രീകളുടെ ന​ഗ്ന ചിത്രങ്ങളും ചെറിയ വീഡിയോകളും അയക്കും. തുടർന്ന് വോയിസ്, വീഡിയോ ചാറ്റിന് കൂടുതൽ തുക ആവശ്യപ്പെടും. ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തുമ്പോൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യും, ഇതായിരുന്നു തട്ടിപ്പ് രീതി. നിരവധി പേർ തട്ടിപ്പിനിരയായെങ്കിലും ചെറിയ തുകകളായതിനാലും നാണക്കേടും കാരണം ആരും പരാതി നല്‍കിയില്ല. തട്ടിപ്പിനിരയായ ചിലയാളുകൾ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്‌. തുടർന്ന്‌ പൊലീസ് ചാറ്റിങ്ങിലൂടെതന്നെ പ്രതിയെ വലയിലാക്കി. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!