മൊബൈൽ ഫോണിലൂടെ ശല്യം: തല്ലുകിട്ടിയ യുവാവ് ഓടി രക്ഷപ്പെട്ടു
കുറ്റിപ്പുറം : മൊബൈൽ ഫോണിലൂടെ നിരന്തരം ശല്യംചെയ്യുന്ന യുവാവിനെ പിടികൂടാൻ ഭർത്താവിനെയും സഹോദരനെയും കൂട്ടിയെത്തി അധ്യാപിക. തല്ലുകിട്ടിയതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. തിരൂരിലെ സ്കൂൾ അധ്യാപികയാണ് തിങ്കളാഴ്ച കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ പിടികൂടാൻ ശ്രമം നടത്തിയത്. മൂന്നുമാസമായി യുവാവ് വിവിധ നമ്പറുകളിൽനിന്നു വിളിച്ച് ശല്യംചെയ്യുകയാണ്. അധ്യാപിക വീട്ടുകാരുടെ പിന്തുണയോടെയാണ് യുവാവിനെ പിടികൂടാൻ ശ്രമങ്ങൾ തുടങ്ങിയത്. പലയിടങ്ങളിലുംവെച്ച് കാണാമെന്ന് യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയമാകുമ്പോൾ അയാൾ വിദഗ്ധമായി മുങ്ങും. കുറ്റിപ്പുറം പോലീസ് യുവാവിന്റെ ബൈക്കും മൊബൈലും കസ്റ്റഡിയിലെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here