കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങും
കുറ്റിപ്പുറം : ഹോമിയോ ആശുപത്രിയിൽ ഫിസിയൊതെറാപ്പി യൂണിറ്റ് അടുത്തുതന്നെ പ്രവർത്തനം തുടങ്ങും. നിലവിലെ കെട്ടിടത്തിനോടു ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കും. പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഫിസിയൊതെറാപ്പി യൂണിറ്റിനായുണ്ടാകുക. തെറാപ്പി യൂണിറ്റിേലക്കുള്ള ഫിസിയൊ തെറാപ്പിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ഡോക്ടർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ നടക്കുകയാണ്.
കെട്ടിടനിർമാണം പൂർത്തിയായാൽ ലാബും പ്രവർത്തനം ആരംഭിക്കും. ഇവിടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നത് ആശുപത്രിയുടെ ഇരുഭാഗത്തുമുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലെ വലിയൊരു ഭാഗം പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാകും. മലപ്പുറം -പാലക്കാട് ജില്ലകളിലെ കുറ്റിപ്പുറെത്തയും കുമ്പിടിയെയും ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്നത് ഹോമിയോ ആശുപത്രിക്കു സമീപമാണ്. റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ കുറ്റിപ്പുറം -കുമ്പിടി വഴി ഒട്ടേറെ ബസ്സുകൾ പുതുതായി സർവീസ് ആരംഭിക്കും. ഈ ബസ്സുകളെല്ലാം കടന്നുപോവുക ഹോമിയോ ആശുപത്രിക്കു മുൻപിലൂടേയാണ്. അതിനാൽത്തന്നെ പുഴയുടെ ഇരുഭാഗത്തുമുള്ള രോഗികൾക്ക് ഹോമിയോ ആശുപത്രിയിൽ എത്തിച്ചേരുന്നത് എളുപ്പവുമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here