പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ പോക്കറ്റടിക്കാർ വ്യാപകം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലെ ബസിലാണ് യാത്ര ചെയ്യുന്നതെങ്കിൽ അൽപ്പം ജാഗ്രത നല്ലതാണ്. പോക്കറ്രടിക്കാരുടെ ശല്യം അത്രയ്ക്കു രൂക്ഷമാണിവിടെ.വെങ്ങാട് മജ്ലിസ് കോളേജ്, പ്രവാസി കോളേജ്, കുളത്തൂരിൽ മങ്കട ഗവ: കോളേജ്, മാലാപറമ്പിൽ എം.ഇ.എസ് മെഡിക്കൽ കോളേജ്, ആർട്സ് ആന്റ് സയൻസ് കോളേജ്, പുത്തനങ്ങാടിയിലെ വിവിധ കോളേജുകൾ മുതൽ എൽ.കെ.ജി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്ങാടിപ്പുറത്തെ ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്.
ഈ ബസുകളിലാണ് പോക്കറ്റടിക്കാർ വിഹരിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ബസിൽ കാലുകുത്താൻ ഇടമുണ്ടാവില്ല. ഈ തക്കം നോക്കിയാണ് പോക്കറ്റടി സംഘവും ഈ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പേർക്ക് തങ്ങളുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. മാലാപറമ്പ് മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കും രോഗികൾക്ക് ഓപ്പറേഷനും മറ്റുമായി പണം സമാഹരിച്ച് എത്തുന്നവരും പോക്കറ്റടിക്ക് ഇരയാവുന്നു.
പെരിന്തൽമണ്ണ, കുളത്തൂർ, വളാഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് നിരവധി പരാതികളാണെത്തുന്നത്. വിലപ്പെട്ട രേഖകളും കൂടുതൽ പണവും നഷ്ടപ്പെട്ടവരേ പരാതിയുമായി പൊലീസ് സ്റ്റേഷനിത്തുന്നുള്ളൂ. ചെറിയ തുകകൾ നഷ്ടപ്പെടുന്നവർ പരാതി നൽകാൻ മെനക്കെടാറില്ല.കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ബാങ്കിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ 7000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ഇവർ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here