HomeNewsAccidentsവട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു

Bolero-pickup-vattappara

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വട്ടപ്പാറയിലെ എസ് എൻ ഡി പി ഓഫീസിനു സമീപമുള്ള കോൺക്രീറ്റ് റോഡിൽ കെഎൽ-04-എസി-3820 നമ്പർ മഹീന്ദ്ര ബൊലേരോ പിക്കപ് വാനാണ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന കാവുംപുറം സ്വദേശി ഇബ്രാഹിം (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുത്തൻ്റെയുള്ള ഇറക്കവും റോഡിലെ വഴുക്കലും മൂലമാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോർട്ട്. മറിഞ്ഞ വാഹനം വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് നീക്കി. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!