HomeNewsPublic Issueകാവുംപുറത്ത് ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി

കാവുംപുറത്ത് ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി

pipe leak

കാവുംപുറത്ത് ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി

വളാഞ്ചേരി ∙ കാവുംപുറം ദേശീയപാതയോരത്ത് വീണ്ടും ശുദ്ധജലവിതരണ

കുഴൽ പൊട്ടി. ഇരിമ്പിളിയം ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ വലിയ കുഴലാണ് തകർന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ മൂന്നാംതവണയാണ് ഈ ഭാഗത്ത് പൈപ്പ് തകർച്ച അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ് കുഴൽ പൊട്ടി വെള്ളം മേലോട്ട് ഉയർന്നത്.

വെള്ളം ഏറെ ദൂരം ദേശീയപാതയോരത്തുകൂടി ഒഴുകി. സ്റ്റേഷനിൽ പമ്പിങ് തീരുന്നതുവരെ ജലധാര തുടർന്നു. പാതയോരത്തു കൂടി വഴിയാത്രയും ഇതുമൂലം ദുരിതമായി. ഇരിമ്പിളിയം തൂതപ്പുഴയിലെ മേച്ചേരിപ്പറമ്പിലുള്ള ഇടിയറക്കടവിൽ നിന്നാണ് മേഖലയിലേക്കു വെള്ളം പമ്പ്ചെയ്യുന്നത്.

വെള്ളത്തിന്റ കടുത്ത സമ്മർദം മൂലമാണ് കാലപ്പഴക്കമുള്ള കുഴലുകൾ തകരുന്നതെന്നു നാട്ടുകാർ ആരോപണം ഉന്നയിച്ചതാണ്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അറ്റകുറ്റപ്പണി നടത്തി മടങ്ങുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്നും പരാതിയുണ്ട്. ഇരിമ്പിളിയം പഞ്ചായത്തിലേക്കും വളാഞ്ചേരി നഗരസഭയിലേക്കും ജലവിതരണം നടത്തുന്ന പദ്ധതിയാണിത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!