HomeNewsStrikeപി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു

പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു

pk-basheer-mla

പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു

മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസികൾ സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ നിരാഹാര സമരം പിൻവലിച്ചു. പി.കെ ബഷീർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ കളക്ടർ അമിത് മീണ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ട് ദിവസമായി സിവിൽസ്റ്റേഷന് മുന്നിൽ നടക്കുന്ന സമരത്തെക്കുറിച്ച് അറിഞ്ഞ എം.എൽ.എ ഇന്നലെ സമരപന്തലിലെത്തി ആദിവാസികളുമായി ചർച്ച നടത്തി. പിന്നീട് സമരക്കാരെ കളക്ടറുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ആവശ്യങ്ങൾ മാർച്ച് ഒന്നിന് കളക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്താമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിച്ചതായി സമരനേതാക്കൾ അറിയിച്ചു.
pk-basheer-mla
ന്യായമായ വിഷയങ്ങളാണ് സമരക്കാർ ഉന്നയിച്ചിരുന്നതെന്നതിനാലാണ് ഇടപെട്ടതെന്ന് പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടത്തി ആദിവാസികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച സർക്കാർ ജോലി നൽകുക, ട്രൈബൽ ഹോസ്റ്റലുകളിലും അംഗൺവാടികളിലും വിവിധ തസ്തികകളിലേക്ക് ആദിവാസികളെ നിയമിക്കുക, നിലമ്പൂർ ഐ.ജി.എം.ആർ.എസ് സ്‌കൂളുകളിലേക്കും ഹോസ്റ്റലിലേക്കും നിയമനം നടത്തുക,ഗവൺമെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും ആദിവാസികളുടെ നിയമനം ഉറപ്പുവരുത്തുക, ആദിവാസികൾക്ക് വരുന്ന ഫണ്ട് അവരുടെ കമ്മറ്റി രൂപീകരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!