HomeNewsAchievementsകെ പി നമ്പൂതിരി അവാർഡ് പി കെ വാരിയർക്ക് സമ്മാനിച്ചു

കെ പി നമ്പൂതിരി അവാർഡ് പി കെ വാരിയർക്ക് സമ്മാനിച്ചു

kp-namboothiri-award-pk-warrier

കെ പി നമ്പൂതിരി അവാർഡ് പി കെ വാരിയർക്ക് സമ്മാനിച്ചു

കോട്ടക്കൽ
കെ പി നമ്പൂതിരീസ് ആയുർവേദിക്സിന്റെ സ്ഥാപകൻ കെ പി നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ കെ പി നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി കെ വാരിയർക്ക് സമ്മാനിച്ചു. കോട്ടക്കലിലെ ആര്യവൈദ്യശാല ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ കെ പി നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ ഭവദാസനാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചത്. കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മാർക്കറ്റിങ് കെ വി രാമചന്ദ്രൻ വാരിയർ, മാതൃഭൂമി മുൻ ജനറൽ മാനേജർ കെ പി നാരായണൻ, വി നാരായണനുണ്ണി, തോമസ് പാവറട്ടി, കെ ആർ അജയ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!