HomeNewsInaugurationതാണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഇന്നു തുറക്കും

താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഇന്നു തുറക്കും

thaniyappan kunnu

താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഇന്നു തുറക്കും

വളാഞ്ചേരി: മാലിന്യസംസ്കരണം ലക്ഷ്യമിട്ട് താണിയപ്പൻകുന്നിൽ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റ് ഇന്നു പ്രവർത്തനം തുടങ്ങുമെന്നു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച യൂണിറ്റിന്റെയും മെറ്റീരിയൽ റിക്കവറി സെന്ററിന്റെയും ഉദ്ഘാടനം 2.30നു മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. ഇ.ടി.മുഹമ്മദ്ബഷീർ എംപി വ്യവസായസംരംഭകർക്ക് ധാരണാപത്രം കൈമാറും.

കെ.കെ.ആബിദ്ഹുസൈൻതങ്ങൾ എംഎൽഎ, കാർഷിക കർമസേനയ്ക്കുള്ള ട്രാക്ടറുകൾ കൈമാറും. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഏർപ്പെടുത്തിയ പുരസ്കാരം നൽകലും ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിക്കലും ചടങ്ങിൽ നടക്കും.

സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അതത് പഞ്ചായത്തുകൾ മുഖേന ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തിൽ എത്തിക്കും. ഷ്രെഡ്ഡിങ് യന്ത്രം, ബോയ്‍ലിങ്‍ യന്ത്രം, വേർതിരിക്കുന്നതിനുള്ള സംവിധാനം, വാഹനം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുമെന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, എം.മാണിക്യൻ, ബിഡിഒ കെ.വി.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!