റാഗിങ്ങ്; കുറ്റിപ്പുറത്ത് പ്ലസ് വൺ വിദ്യാത്ഥിയെ മർദിച്ചതായി പരാതി
കുറ്റിപ്പുറം : പ്ളസ് വൺ വിദ്യാർഥിയെ ഒരുസംഘം പ്ലസ്ടു വിദ്യാർഥികൾ റാഗിങ്ങിന്റെ ഭാഗമായി ക്രൂരമായി മർദിച്ചെന്ന് പരാതി. ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർഥി എടച്ചലം സ്വദേശി പൊറ്റമ്മൽ വാകയിൽ പി.വി. മുഹമ്മദ് സുഹൈലിനെയാണ് (17) പ്ളസ് ടു വിദ്യാർഥികൾ മർദിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം പള്ളിയിലേക്ക് കൂട്ടുകാരനൊപ്പം പോകാനിറങ്ങിയ മുഹമ്മദ് സുഹൈലിനെ ഷൂ, ബെൽറ്റ് എന്നിവ ധരിച്ചതിന്റെ പേരിൽ ഒരു സംഘം പ്ളസ് ടു വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ മുഹമ്മദ് സുഹൈൽ കുറ്റിപ്പുറം അമാനാ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് മുഹമ്മദ് സുഹൈലിന്റെ രക്ഷിതാക്കൾ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here