ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി. വലിയകുന്ന് സ്വദേശി മലയൻപറമ്പ് വീട്ടിൽ മണികണ്ഠൻ മകൻ ജിഷ്ണുവിനാണ് പരിക്കേറ്റത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ ജിഷ്ണു സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റത്.
സ്കൂൾ വിട്ട ശേഷം വീട്ടിൽ പോയില്ല എന്ന് പറഞ്ഞ് വിഷ്ണുവിനോട് വെള്ളിയാഴ്ച സീനിയർ വിദ്യാർഥികൾ കയർത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പത്തിലധികം പേർ ചേർന്ന് മർദിച്ചതെന്ന് ജിഷ്ണു പറഞ്ഞു. തലയില്ലും മറ്റുമായി മർദ്ദനമേറ്റ ജിഷ്ണുവിനെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here