വളാഞ്ചേരി മുനിസിപ്പാലിറ്റി സമ്പൂര്‍ണ്ണ ഭവന പദ്ധതി പെര്‍മിറ്റ് വിതരണം ആരംഭിച്ചു
വളാഞ്ചേരി: ഭവനരഹിതരായ മുഴുവൻ പേർക്കും പാർപ്പിടമൊരുക്കുവാൻ വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി.. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയുമായി ചേർന്ന് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭവന നിർമ്മാണ സഹായം ലഭിച്ച 249 ഗുണഭോക്താക്കൾക്കുള്ള ഭവന നിർമ്മാണ പെർമിറ്റുകളുടെ വിതരണം നഗരസഭാദ്ധ്യക്ഷ എം. ഷാഹിന ടീച്ചർ നിർവഹിച്ചു.
ഭവനരഹിതരില്ലാത്ത വളാഞ്ചേരി എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായി ബഹുമുഖമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പെർമിറ്റുകൾ വിതരണം ചെയ്തുകൊണ്ട് നഗരസഭാധ്യക്ഷ പറഞ്ഞു. ആദ്യഘട്ടത്തിൽ വീട് നിർമ്മിക്കാൻ ഭൂമിയുള്ള സാമ്പത്തികമായി ദുർഭലരായ ഭവനരഹിതർക്ക് പി.എം.എ.വൈ. പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ ധനസഹായം നðകും. രണ്ടാം ഘട്ടമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണികഴിപ്പിച്ച് ഭൂരഹിതരായ ഭവനരഹിതർക്ക് ഭവനങ്ങൾ സജ്ജമാക്കും. മൂന്നാം ഘട്ടമായി മുൻകാല ഭവനപദ്ധതികളിൽ ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്ത ആളുകൾക്ക് ലൈഫ് പദ്ധതിയിൽ പെടുത്തി പണിപൂർത്തീകരിക്കുതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകും. ഈ പ്രക്രിയയിലൂടെയാണ് ഭവനരഹിതരില്ലാത്ത വളാഞ്ചേരി എന്ന സ്വപ്നം സാദ്ധ്യമാക്കുവാൻ ഉദ്ദേശിക്കുതെന്ന് അവർ കൂട്ടിച്ചേർത്തു.
നഗരസഭാ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മരാമത്ത് സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ സി. അബ്ദുന്നാസർ, സി.കെ. റുഫീന, ഫാത്തിമക്കുട്ടി, സി. ഷഫീന, കൗസിലർ ടി.പി. അബ്ദുൾ ഗഫൂർ, നഗരസഭാ സെക്ര’റി ടി.കെ. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി.പി. ഹമീദ് സ്വാഗതവും ഷാഹുൽ ഹമീദ് കൃതജ്ഞതയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here