വളാഞ്ചേരി നഗരസഭയിൽ ഒപ്പം ക്യാമ്പയിനിന്റെ പി എം എ വൈ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും നടന്നു
വളാഞ്ചേരി:-ഒപ്പം ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനവും പി എം എ വൈ 5th ഡി.പി.ആർ – ഇൽ ഉൾപ്പെട്ട് പണി പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വെസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ മുഹമ്മദ് സ്വാഗതം പറഞ്ഞു. 53 ഓളം കുടുംബങ്ങൾക്കാണ് 5th ഡി.പി ആർ വഴി വീടെന്ന സ്വപ്നം സാക്ഷാത്ക്കാരമാകുക. രണ്ട് ലക്ഷം രൂപ നഗരസഭ വിഹിതവും 150000 രൂപ കേന്ദ്ര വിഹിതവും 50000 രൂപ കേരള സർക്കാർ വിഹിതവുമാണ് പദ്ധതിക്കായി ഒരു കുടുംബത്തിന് ലഭിക്കുക. 7 ഡി പി ആർ കളിലായി 587 ഗുണഭോക്താക്കളാണുള്ളത്. 383 പേരാണ് നാളിത് വരെയായി ഭവന നിർമ്മാണം ആരംഭിച്ചത്.301 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലിസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ , ഹസീന.വി, ശൈലജ കെ.വി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നഗരസഭ ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ,പത്മിനി,നിവ്യ പി.കെ,സുബൈർ അവാൻ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here