HomeNewsTrainingകുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്

കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്

posco-awareness-camp-valanchery

കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്

വളാഞ്ചേരി: കുട്ടികൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്‌കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്. വളാഞ്ചേരി പോലീസ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെ.എം ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്.ഒ ടി മനോഹരൻ അധ്യക്ഷത വഹിച്ചു.
posco-awareness-camp-valanchery
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, വി.പി.എം സ്വാലിഹ് (ചെഗുവേര ഫോറം), ആർ.കെ മാസ്റ്റർ (സീനിയർ സിറ്റിസൺസ് ഫോറം), എസ്.ഐ എം.കെ മുരളീകൃഷ്ണൻ തുടങ്ങിയർ സംബന്ധിച്ചു. ജില്ലാ ചിൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ് ക്ലാസ് നയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!