കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറേ ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ തിരുമലയിൽ സി.ജി. ഭാസ്കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1941 ൽ ജനിച്ച ബി.ശിവശങ്കരൻനായരാണ് ബിച്ചുതിരുമലയായി മലയാളം കീഴടക്കിയത്. കേരള വാട്ടർ അതോറിറ്റിയിൽ ഫിനാൻസ് മാനേജരായി വിരമിച്ച പ്രസന്നയാണ് ഭാര്യ. ഏകമകൻ സുമൻബിച്ചുവും പാട്ടിന്റെ വഴിയിലാണ്. 1981-ൽ തൃഷ്ണ, തേനുംവയമ്പും എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്കും 91 ൽ കടിഞ്ഞൂൽ കല്യാണത്തിലെ ഗാനങ്ങൾക്കും സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here