വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെ മകനും യുവ സംവിധായകനുമാ സഹീര്‍ റാം സക്കറി യയെ യാണ് തൃത്താല എസ്ഐ മര്‍ദിച്ചത്. സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനാണ് സഹീര്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊടുമുണ്ടയിലാണ് സംഭവം. മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിച്ചത് തടഞ്ഞുനിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. പിഴ അടയ്ക്കാന്‍ ഇവര്‍ തയാറായെങ്കിലും എസ്ഐ സഹീറിന്റെ പേഴ്സ് ആവശ്യപ്പെടുകയായിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ച സഹീറിനെ എസ്ഐ മര്‍ദിച്ചു. വീട്ടുകാരെ വിളിക്കാന്‍ സഹീര്‍ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ പൊലീസ് ഫോണ്‍ വാങ്ങിവയ്ക്കുകയും തൃത്താല സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സഹീറിന്റെ പുറത്തും തുടഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. പൊലീസ് മര്‍ദനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹീര്‍ പറഞ്ഞു.
Content highlights: youth from valanchery police torture trithala kodumunda saheer ram sakariya
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here