HomeNewsDisasterPandemicവിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം

Wedding-representational

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം

കുറ്റിപ്പുറം : വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. മാനദണ്ഡങ്ങൾ പാലിച്ചേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം എഴുതിനൽകണം. പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!