മൂര്‍ക്കനാട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
മൂര്‍ക്കനാട്:പൊട്ടിക്കുഴിയില്‍ ഒന്‍പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് കൊളത്തൂര്‍ എസ്.ഐ. സുരേഷ് ബാബു അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മൂര്‍ക്കനാട് പൊട്ടിക്കുഴിയില്‍ പൂന്തോട്ടത്തില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഷിംല ഷറി (9)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം കുറ്റിപ്പുറം ചെല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. അന്തിമ പരിശോധനാഫലം കിട്ടിയാല്‍ മാത്രമേ മരണകാരണം സ്ഥിരപ്പെടുത്താന്‍ കഴിയൂവെന്നും അന്വേഷണം തുടരുന്നതായും കൊളത്തൂര്‍ പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here