യുവ സംവിധായകന്‍ സഹീര്‍ റാം സക്കറിയയെ മര്‍ദിച്ച സംഭവം: എസ്ഐയെ സ്ഥലംമാറ്റി
വളാഞ്ചേരി: സിപിഐ എം മലപ്പുറംജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയയുടെ മകനും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിന്റെ സഹോദരനും യുവ സംവിധായകനുമായ സഹീര്‍ റാം സക്കറിയയെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ തൃത്താല എസ്ഐ കൃഷ്ണനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി.
നവംബര്‍ 21-നാണ് സംഭവം. സഹീറും രണ്ട് സുഹൃത്തുക്കളുംകൂടി സിനിമാ സംബന്ധമായ ആവശ്യത്തിന് ബൈക്കില്‍ യാത്രചെയ്യവേയാണ് കുമ്പിടിയില്‍ എസ്ഐ തടഞ്ഞത്. മൂന്നുപേരെ ബൈക്കില്‍ കയറ്റിയതിന് പിഴ അടയ്ക്കാന്‍ ഇവര്‍ തയാറായെങ്കിലും എസ്ഐ ഒരു പ്രകോപനവുമില്ലാതെ സഹീറിനെ മര്‍ദിക്കുകയായിരുന്നു. അടിക്കരുതെന്ന് പറഞ്ഞ ഇവരെ മൂന്നുപേരെയും പിന്നീട് തൃത്താല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സഹീറിനെ അവിടെവച്ചും മര്‍ദിച്ചു. സഹീര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി, പാലക്കാട് ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കി. യുവജന കമീഷന്‍ അംഗം പി കെ അബ്ദുള്ള നവാസ് സഹീറിന്റെ വീട്ടിലെത്തി മൊഴിയെടുത്തശേഷം ജില്ലാ പൊലീസ് ചീഫിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് എസ്ഐയെ സ്ഥലംമാറ്റിയത്. ഇദ്ദേഹത്തിനെതിരെ ഇതുപോലെയുള്ള നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here