HomeNewsCrimeRapeമലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ

മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ

rape-cases

മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ

എടയൂർ: മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ജൂൺ 16ന് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ബലാൽസംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് എടയൂർ പീടികപ്പടി സ്വദേശികളായ 3 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചയോടെ വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര് അറിയില്ലെങ്കിലും മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായവർക്ക് പുറമേ മാറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!