എടപ്പാൾ ജംഗ്ഷനിലെ ചത്വരത്തിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു
എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനിലെ ചത്വരത്തിൽ സ്പോടനം. മേല്‍പാലത്തിന് കീഴിലെ ചത്വരത്തിന്റെ ഒരു ഭാഗം സ്പോടനത്തില്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 7.15 നാണ് സ്പോടനം. സ്പോടനത്തിന്റെ ഉഗ്രശബ്ധം കേട്ട് പരിസരത്തുണ്ടായിരുന്നവർ കാര്യമറിയാതെ ഏറെ നേരം കുഴങ്ങി. പിന്നീടാണ് ചത്വരത്തിൻ്റെ ഒരു ഭാഗം തകർന്ന നിലയില്‍ കണ്ടത്. നിരിക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് സ്ഫോടനം സൃഷ്ടിച്ച വസ്തു കത്തിച്ചത് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് യുവാക്കളാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം മൂന്ന് മിനുട്ടോളം സമയം എടുത്താണ് ഇവര്‍ സ്ഫോടന വസ്തു റൗണ്ട് എബൗട്ടില്‍ വെച്ച് കത്തിക്കുന്നത്. സ്ഫോടന വസ്തു കത്തിച്ചതിനു ശേഷം പൊന്നാനി റോഡിലേക്കാണ് ഇവര്‍ വാഹനം ഓടിച്ചു പോകുന്നത്. വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തായി കാറും ബസും നിൽക്കുന്ന സമയത്താണ് അപകടകരമായ രീതിയിൽ ഇത്തരമൊരു പ്രവൃത്തി അജ്ഞാതരായ യുവാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. കൂടുതല്‍ സി.സി.ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here