വട്ടപ്പാറ വളവിൽ പൊലീസ് സഹായകേന്ദ്രം ഫെബ്രുവരി നാലിന് തുടങ്ങും
വട്ടപ്പാറ: അപകടം തുടർച്ചയായ വട്ടപ്പാറ വളവിൽ പൊലീസ് സഹായകേന്ദ്രം ഫെബ്രുവരി നാലിന് തുടങ്ങും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെയും പൊലീസ്, മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാകും എയ്ഡ് പോസ്റ്റ്. ഡ്രൈവർമാർക്ക് ബോധവൽക്കരണവും മുന്നറിയിപ്പും നൽകും.
ഗതാഗതനിയമം, റോഡ് സുരക്ഷാ മര്യാദകൾ തുടങ്ങിയ വിഷയങ്ങളിൽ സ്കൂയളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഫെബ്രുവരി നാലുമുതൽ ഏഴുവരെയുള്ള റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണിത്.
ആർടിഒ അനൂപ് വർക്കി, ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ് ഹാരിസ്, റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു, സെക്രട്ടറി കെ പി ബാബു ഷെരീഫ്, നാഷണൽ ഹൈവേ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എം കെ സിനി, റോഡ് കൗൺസിൽ മെമ്പർ പി ശങ്കരനാരായണൻ, റോഡ് സുരക്ഷാ അതോറിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here