കഞ്ഞിപ്പുരയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; ഇന്ന് പുറത്തെടുക്കും
ആതവനാട്: ആതവനാട് ചോറ്റൂരിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ചോറ്റൂരിലെ തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് 40 ദിവസം മുമ്പ് കാണാതായ യുവതിയുടേതെന്ന നിഗമനത്തിലാണ് പോലീസ്. കാൽ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. ഇതിനു ശേഷമാണ് കണ്ടെടുത്ത മൃതദേഹം യുവതിയുടേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവുകയുള്ളു. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here