HomeNewsCrimeFraudവളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ്

വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ്

arma-lab-valanchery

വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പരിശോധന നടത്തിയവർ ബന്ധപ്പെടണമെന്ന് പോലീസ്

വളാഞ്ചേരി: വളാഞ്ചേരിയിലെ ലാബിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ വാർത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസൾട്ട് നൽകുകയായിരുന്നു വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിച്ചു വരികയായിരുന്ന അർമ ലാബ് എന്ന് വളാഞ്ചേരി പോലീസ് മാധ്യമങ്ങളോട് വെളിപ്പെടൂത്തി. അതിനിടെ ജൂലൈ 17 മുതൽ സെപ്തംബർ 15 വരെഅർമ ലാഭിൽ നിന്നും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവർ വളാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ എം.കെ ഷാജി അറിയിച്ചു. രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
വിളിക്കേണ്ട നമ്പർ:
എം.കെ ഷാജി 9497987169 (ഇൻസ്പെക്ടർ എസ്.എച്ച്.ഒ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)
സി.പി ഇക്ബാൽ 9497963285 (സബ് ഇൻസ്പെക്ടർ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ)
നസീർ തിരൂർക്കാട് 9745502688 (അസി: സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷൻ.)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!