HomeNewsReligionപൂജവെപ്പിനൊരുങ്ങി വൈക്കത്തൂർ മഹാദേവ ക്ഷേത്രം; ഇക്കുറി രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും

പൂജവെപ്പിനൊരുങ്ങി വൈക്കത്തൂർ മഹാദേവ ക്ഷേത്രം; ഇക്കുറി രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും

vaikathoor-mahadeva-temple

പൂജവെപ്പിനൊരുങ്ങി വൈക്കത്തൂർ മഹാദേവ ക്ഷേത്രം; ഇക്കുറി രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും

വളാഞ്ചേരി :വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ‌നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവെപ്പ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ്. അന്നേദിവസം ദീപാരാധനക്കുശേഷവും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴരയ്ക്കും വൈകുന്നേരം ദീപാരാധനക്കുശേഷവും സരസ്വതീപൂജ ഉണ്ടാകും. തിങ്കളാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പും തുടർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കലും നടക്കും. വാഹനപൂജ, വിശേഷാൽ സരസ്വതീപൂജ എന്നിവയുമുണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ രക്ഷിതാക്കൾതന്നെയാണ് ഇക്കുറി കുട്ടികൾക്ക് ഹരിശ്രീ കുറിക്കുക. നാവിലെഴുതാനുള്ള സ്വർണവും അവരവർതന്നെ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. മേൽശാന്തി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട് നിർദേശങ്ങൾ നൽകും. വിവരങ്ങൾക്ക് ഫോൺ: 8943000044


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!