HomeNewsInitiativesDonationഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ്

ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ്

biriyani-challenge-donas

ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി ബിരിയാണി ചലഞ്ചുമായി ഡോണാസ് ക്ലബ്ബ്

എടയൂർ:പെരിന്തൽമണ്ണ വലമ്പൂരിലുള്ള ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞ് ഇമ്രാൻ മുഹമ്മദിന്റെ ചികിത്സക്കു വേണ്ടി പൂക്കാട്ടിരി ഡോണാസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചു നടത്തി. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ ആയിരത്തി അഞ്ഞൂറോളം ബിരിയാണി പാക്കറ്റുകൾ വിതരണം ചെയ്തു. പൂക്കാട്ടിരി വിപീസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോണാസ് ക്ലബ്‌ പ്രസിഡന്റ്‌ കയ്യാല കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി വാഹിദ് തൊട്ടിയാൻ, മൻസൂർ ചെറു പറമ്പിൽ, നവാസ് മച്ചിങ്ങൽ, വി.പി.അൻവർ, എൻ.ടി.നൗഷാദ് എന്നിവർ സംസാരിച്ചു.വിവിധ പ്രദേശങ്ങളിലേക്കുള്ള ബിരിയാണി വിതരണത്തിന് ക്ലബ്ബ് പ്രവർത്തകർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!