HomeNewsReligionപൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം കൊടിയേറി

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം കൊടിയേറി

pookattiyoor-temple-ulsavam-2025

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം കൊടിയേറി

എടയൂർ : പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ കളം പാട്ട് ഉത്സവം കൊടിയേറി. ചൊവ്വാഴ്ച രാവിലെ 10ന് കളംപാട്ട് കൂറയിട്ടു. ശേഷം ഉച്ചപൂജ, ഉച്ചപ്പാട്ട് എന്നിവ നടന്നു. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം കളംപാട്ട് നടന്നു. മകരച്ചൊവ്വ മുതൽ 41 കളംപാട്ട് നടക്കും. ഭക്തജനങ്ങളുടെ വഴിപാടായാണ് കളംപാട്ട് നടത്തുന്നത്. ആദ്യ കളം പാട്ട് മൂത്തമലമന രാജീവ് നമ്പൂതിരിപ്പാടിന്റെ വകയാണ്. 41ാം കളം പാട്ട് നടക്കുന്ന ഫെബ്രുവരി 23ന് നാട്ടുതാലപ്പൊലി ആഘോഷത്തോടെ കളംപാട്ട് അവസാനിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!