വള്ളുവനാട്ടിലെ പൂരങ്ങൾക്ക് തുടക്കമിട്ട് പാതായ്ക്കര താലപ്പൊലി
പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ പൂരങ്ങൾക്ക് തുടക്കമിട്ട് നടക്കുന്ന പാതായ്ക്കര മനയ്ക്കൽ ഭഗവതിയുടെ താലപ്പൊലി ആഘോഷത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ വിശേഷാൽ പൂജകൾ നടന്നു. ഉച്ചതിരിഞ്ഞ് കാപ്പുങ്ങൽപ്പടിയിൽ നിന്ന് വടക്കൻവേലയും പാതായ്ക്കര വളവിൽ നിന്ന് കിഴക്കൻവേലയും മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ജനകീയ വേലയും മനയ്ക്കൽ ക്ഷേത്രത്തിലേക്ക് ഗജവീരന്മാരുടെയും ശിങ്കാരിമേളത്തിന്റെയും മറ്റ് മേളങ്ങളുടെയും അകമ്പടിയോടെ അരങ്ങേറി. വൈകിട്ട് മനയിൽ നിന്നും പുറത്തേക്കെഴുന്നള്ളിപ്പ് നടന്നു.
കോരക്കുളം അയ്യപ്പൻകാവിന് സമീപത്തെ പാടത്ത് ആചാരമായ അരിയേറുമുണ്ടായി. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പിനും ശിങ്കാരിമേളം, പഞ്ചവാദ്യം, തായമ്പക എന്നിവയ്ക്കും ശേഷം താലപ്പൊലിക്ക് സമാപനമായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here