HomeNewsReligionതിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 ഏപ്രിൽ മൂന്നിന്

തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 ഏപ്രിൽ മൂന്നിന്

pooram-kurikkal-2024

തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 ഏപ്രിൽ മൂന്നിന്

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപൂർവം ‘പൂരം കുറിക്കൽ’ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചടങ്ങ് നടത്തിവരുന്നത്. രാത്രി എട്ടിന് സന്ധ്യവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ പൂജയ്ക്കു ശേഷം തിരുമുറ്റത്തു നടന്ന ചടങ്ങിൽ കാവുടയനായർ ട്രസ്റ്റി പ്രതിനിധി, ക്ഷേത്രം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവരോട് ‘പൂരം കുറിക്കുകയല്ലേ’ എന്ന് മൂന്നാവർത്തി ചോദിച്ചതിനു ശേഷം നിലവിളക്ക് കത്തിച്ചു. ട്രസ്റ്റി പ്രതിനിധി കുറിക്കാമെന്ന് മറുപടി നൽകി. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ദിവാകരവർമരാജ, പ്രകാശൻ രാജ, ഹരീഷ് കുമാർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിനു സാക്ഷ്യംവഹിച്ചു. 2025- ഏപ്രിൽ മൂന്നിനാണ് ഈവർഷത്തെ പൂരം പുറപ്പാട്. ഏപ്രിൽ 13-ന് 11-ാം പൂരത്തിന് സമാപനം. സന്ധ്യവേല പാട്ടിനോടനുബന്ധിച്ച് ബ്രാഹ്‌മണസമൂഹം ശ്രീമൂലസ്ഥാനം തിരുമുറ്റത്ത് കോലം ഒരുക്കി കാർത്തിക ദീപം തെളിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി ഒരാഴ്ച നീളുന്ന ദ്രവ്യകലശം നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!