HomeNewsEventsമലബാർ സമരത്തിൻ്റെ നൂറാം വാർഷികം; ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി

മലബാർ സമരത്തിൻ്റെ നൂറാം വാർഷികം; ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി

മലബാർ സമരത്തിൻ്റെ നൂറാം വാർഷികം; ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി

ആതവനാട്: 1921ലെ മലബാര്‍ സമരം നടന്നിട്ട് നൂറ് വര്‍ഷം പിന്നിടുമ്പോൾ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി. പരിപാടികളുടെ പ്രഖ്യാപനം
പുത്തനത്താണിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921ല്‍ മലബാറില്‍ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വര്‍ഷം തികയുന്ന വേളയിൽ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ മലബാര്‍ സമര അനുസ്മരണ സമിതി തീരുമാനിച്ചു.
Ads
മഹത്തായ ചരിത്രത്തെ സമുചിതമായി അനുസ്മരിക്കുന്നതിന്റെ ഭാഗമായി സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി വീര രക്ത സാക്ഷ്യം വരിച്ച ജനുവരി 20 ന് പുത്തനത്താണി മലബാര്‍ ഹൗസില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ പരിപാടിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു. ഇന്ന് ഇന്ത്യ ഭരിക്കുന്നവർക്ക് നമ്മുടെ സ്വാതന്ത്ര സമരത്തിൽ ഉണ്ടായ പങ്ക് എന്താണെന്ന് എല്ലാവരും ഓർക്കണമെന്നും ഒരു ജനത മൊത്തം നടത്തിയ ചെറുത്ത് നിൽപ്പിനെയാണ് ബ്രിട്ടീഷ് ചരിത്രം അവലംബമാക്കി വർഗ്ഗീയ ലഹളയെന്നും കലാപമെന്നും മുദ്ര കുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
malabar-revolt-popular-front
മലബാർ സമരം ജാലിയൻ വാലാ ബാഗ് പോലെ ഐതിഹാസികമായിരുന്നു. മുസ് ലിംകൾ നേതൃത്വം നൽകിയതിനാൽ അതിനെയും അവഗണിക്കുകയാണ്. 1921ലെ സമരത്തിന് സംഘപരിവാരം തെറ്റായ വ്യാഖ്യാനങ്ങൾ ചമക്കാനുള്ള ഗൂഢാലോചനയും കുൽസിത ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ഈ സമരത്തിന് എതിരായ എല്ലാ തെറ്റായ പ്രചരണങ്ങളെയും അതിജീവിക്കുന്ന കാലം ഉണ്ടാവുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേജസ് മാനേജിംഗ് എഡിറ്റർ കെ.എച്ച് നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി അബ്ദുൽ ഹമീദ് രചിച്ച ‘മലബാറിന്റെ വിപ്ലവ നായകൻ: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി’എന്ന പുസ്തകം കെ.അബ്ദുൽ മജീദിന് നൽകിക്കൊണ്ട് ഡോ: പി ഇബ്രാഹിം പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം ആക്ടിവിസ്റ്റ് പി.സുന്ദർ രാജ് പ്രഫ. പി സൈതലവിക്ക് നൽകി നിർവ്വഹിച്ചു. വി.ടി ഇഖ്റാമുൽ ഹഖ് അനുസ്മരണ സന്ദേശം നൽകി.കെ.വി ഷാജി, പി.പി റഫീഖ്, കെ.പി.ഒ റഹ്മത്തുല്ല തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!