HomeNewsPoliticsഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വളാഞ്ചേരിയിൽ മാർച്ച് നടത്തി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വളാഞ്ചേരിയിൽ മാർച്ച് നടത്തി

popular-front-valanchery-ed

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വളാഞ്ചേരിയിൽ മാർച്ച് നടത്തി

വളാഞ്ചേരി:ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 2020 ഡിസംബർ15 ചൊവ്വാഴ്ച വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച് നടത്തി. നിഷ്പക്ഷമായ ഒരു ഏജൻസിയായി പ്രവർത്തിക്കേണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് റൗഫ് ശരീഫിന്റെ അറസ്റ്റും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത് എന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു.
popular-front-valanchery-ed
ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകൾക്ക് മുന്നിൽ കീഴൊതുങ്ങിപ്പോകുന്ന ദൗത്യമല്ല പോപുലർ ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആർഎസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലർ ഫ്രണ്ട് തുടരുക തന്നെ ചെയ്യും എന്നും പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു. മൊയ്തീൻകുട്ടി, സമദ്, അബ്ദുൽ അഹദ്, ജലീൽ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗം kk അബ്ദുൽ മജീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി ഡിവിഷൻ പ്രസിഡൻറ് സാലി വളാഞ്ചേരി സംസാരിച്ചു. കോഴിക്കോട് റോഡ് മുൻസിപ്പാലിറ്റി ഓഫീസിൽ പരിസരത്ത് നിന്നും തുടങ്ങി കുറ്റിപ്പുറം റോഡ് ബൈപ്പാസ് വഴി ബസ്സ്റ്റാൻഡിൽ സമാപിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!