തിരൂർ വെറ്റില: തപാൽകവറും മുദ്രയും പ്രകാശനം ചെയ്തു
തിരൂർ: വെറ്റിലയുടെ പ്രത്യേക തപാൽകവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽനടന്ന ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ. കുറുക്കോളി മൊയ്തീൻ എം.എൽ.എ. സമീപം
തിരൂർ: ഭൗമസൂചികാപദവി ലഭിച്ചതിനു തൊട്ടുപിന്നാലെ തിരൂർ വെറ്റിലയ്ക്ക് വീണ്ടും അംഗീകാരം. തിരൂർ വെറ്റിലയുടെ പ്രത്യേക തപാൽ കവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽ പ്രകാശനം ചെയ്തു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ വെറ്റിലയുടെ പേരിൽ തപാൽസ്റ്റാമ്പ് പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.
നഗരസഭാധ്യക്ഷ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ദീൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. ബീന, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് കെ. ഗീത, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് പി.പി. ജലജ, വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ഉണ്ണി, സെക്രട്ടറി മേലേതിൽ ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Share on
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here