തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല
തിരുവനന്തപുരം: പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയയ്ക്കുന്നത് തപാൽ വകുപ്പ് നിരോധിച്ചു. ഇന്ന് മുതൽ ഇത്തരം പാഴ്സലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു. പാഴ്സലുകൾ കാർഡ് ബോർഡ് പെട്ടികൾ, പേപ്പർ, പ്ലാസ്റ്റിക് കവർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പൊതിയണം. പുതിയ നിർദ്ദേശങ്ങൾ www.indiapost.gov.in, www.keralapost.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here