പൊറ്റാരത്ത് മൊയ്തീൻ മാസ്റ്ററുടെ ഓർമ പുതുക്കി സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും കുടുംബാഗങ്ങളും ഒത്തുകൂടി
കുറ്റിപ്പുറം: സാമുഹ്യ ജീവകാരുണ്യ സേവന അധ്യാപന രംഗങ്ങളിൽ ഒരു പുരുഷായുസ്സ് കൊണ്ട് വ്യക്തിമുദ്ര ചാർത്തിയ പൊറ്റാരത്ത് മൊയ്തീൻ മാസ്റ്ററുടെ ഓർമ പുതുക്കി സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും കുടുംബാഗങ്ങളും ഒത്തുകൂടി. മൊയ്തീൻ മാസ്റ്ററുടെ 44 ാ -മത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് എലൈറ്റ് ലൈബ്രറി കുറ്റിപ്പുറം റിട്സ്വി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം തലമുറകളുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി : ഡോ: സി പി കെ ഗുരുക്കൾ ഉൽഘാടനം ചെയ്തു.
എൻ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി : പാറക്കൽ ബഷീർ ,പി വി മോഹനൻ , ടി വി അബ്ദുല്ലക്കുട്ടി , പി വി രാമകൃഷ്ണൻ , സി മൊയ്തീൻ കുട്ടി , വി പി പരമൻ , ടി കെ കുഞ്ഞവറാൻ ഹാജി , ലത മാരായത്ത് , കെ ടി സിദ്ധീഖ് , കെ പി അസീസ് , മുജീബ് പൊറ്റാരത്ത് , ഹാരിസ് പൊറ്റാരത്ത് , തുടങ്ങിയവർ സംസാരിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here