HomeNewsEducationActivityഇരിമ്പിളിയം പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു

pratheeksha-drawing-irimbiliyM

ഇരിമ്പിളിയം പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.ടി. അമീർ അധ്യക്ഷത വഹിച്ചു.
Ads
വാർഡ് അംഗം കെ. മുഹമ്മദാലി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, ബഡ്‌സ് സ്‌കൂൾ അധ്യാപിക വി.പി. രമ്യ, സി.പി. സുജിത, അലി അനീസ്, എൻ.എസ്.എസ്. ലീഡർമാരായ കെ.ടി. അനഘ, തൻസിഫ് എന്നിവർ പ്രസംഗിച്ചു.
pratheeksha-drawing-irimbiliyM
ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രഭ(പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് റീഹാബിലിറ്റേഷൻസ് ആൻഡ്‌ ബേസിക് ഹെൽത്ത് അസിസ്റ്റൻസ്) പദ്ധതിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. പ്രഭ കോ-ഓർഡിനേറ്റർമാരായ അഭിഷേക്, ഫർഹാനത്ത് മോൾ, റിദ മേച്ചേരി, ഷഹാന മിസ്‌ന, ശ്യാമപ്രസാദ്, അഹമ്മദ് യാസിൻ, നിവേദ്, അളകനന്ദ, അഭിഷ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!