Pravasi Kuris’s investors getting ready to protest
പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വളാഞ്ചേരി ശാഖയായ വികസന കുറീസ് ലിമിറ്റഡിലെ നിക്ഷേപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച നൂറുകണക്കിനാളുകള്‍ക്ക് തുക തിരിച്ചുനല്‍കാത്തതാണ് ഇവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായിരുന്ന മൂന്നുപേര്‍ നിക്ഷേപത്തുകയുമായി മുങ്ങിയതാണെന്നും അവരെക്കുറിച്ച് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്നും മുഹമ്മദ്കുട്ടി മുസ്ലിയാരകത്ത്, അന്‍വര്‍ പടിഞ്ഞാക്കര, ഫഹദ് എം, റാഫി മറ്റത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തട്ടിപ്പിനിരയായവർ കര്‍മസമിതി രൂപീകരിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞു.
Summary:Pravasi Kuris’s investors getting ready to protest
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here