HomeNewsArtsകോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി എടയൂരിൽ നിന്നൊരു കലാകാരി

കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി എടയൂരിൽ നിന്നൊരു കലാകാരി

boottle-art-preethika

കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി എടയൂരിൽ നിന്നൊരു കലാകാരി

എടയൂർ:കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി പ്രീതിക. ഉപേക്ഷിക്കപ്പെട്ട കുപ്പികൾ പെറുക്കിയെടുത്ത് വൃത്തിയാക്കി അതിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് ഈ വീട്ടിലിരുപ്പ് കാലം ഫലപ്രദമായി വിനിയോഗിക്കുകയാണ് വെങ്ങാട് പ്രവാസി കോളേജ് രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിനിയായ എടയൂർ കൊട്ടാമ്പാറപടി പ്രീതിക. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കുന്നത്. ഗ്ലാസ് പെയിന്റും ഉപയോഗിക്കാറുണ്ട്.
boottle-art-preethika
ചിത്രങ്ങളുടെ ഔട്ട് ലൈൻ കുപ്പികളിൽ പകർത്തി കളർചെയ്യുകയാണ് പതിവ്. പാഴ് വസ്തുക്കളുപയോഗിച്ചും മനോഹര ശില്‍പ്പങ്ങളൊരുക്കുന്നതിലും മിടുക്കി. എടയൂർ പഞ്ചായത്ത് നാലാം വാർഡ്അം​ഗം കെ പി വിശ്വനാഥന്റേയും ആശാ പ്രവർത്തകയായ പ്രേമയുടേയും മകളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!