വളാഞ്ചേരിയിൽ വിവാഹപൂർവ കൗൺസലിങ് കേന്ദ്രം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ വിവാഹപൂർവ കൗൺസലിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് വിദ്യാർഥികൾക്കു നൽകുന്ന കൗൺസലിങ് ഗുണംചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷനായി. ഡോ. സി. രാജേഷ്, കോ-ഓർഡിനേറ്റർ പ്രൊഫ. കെ. മുനീറ, ഡോ. പ്രീത, ഫത്താഹ്, സന തുടങ്ങിയവർ സംബന്ധിച്ചു. നാലുദിവസത്തെ കൗൺസലിങ്ങിന്റെ ആദ്യബാച്ചിൽ മുപ്പതുപേരാണ് പങ്കെടുക്കുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് കോളേജിന് വിവാഹപൂർവ കൗൺസലിങ് കേന്ദ്രം അനുവദിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here